India
പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു
ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ നവ്ജ്യോത് കൗര്‍ സിദ്ധു കോണ്‍ഗ്രസ് വിട്ടു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിങ്ങിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് നവ്ജ്യോത് കൗര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. നവ്ജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യയാണ് നവ്ജ്യോത് കൗര്‍.