Kerala
പതിവ് തെറ്റിക്കാതെ പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ പാലാ സെൻ്റ് മേരീസിന്
പാലാ: പതിവ് തെറ്റിയില്ല. പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കരസ്ഥമാക്കി. പങ്കെടുത്ത 13 ഇനങ്ങളിലും എ ഗ്രേഡ് നേടി 65 പോയിൻ്റുമായാണ് പാലാ സെൻ്റ് മേരീസ് ഒന്നാം സ്ഥാനത്തെത്തിയത്. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴിയുടെ നേതൃത്വത്തിൽ അധ്യാപകരും മാതാപിതാക്കളുടെയും ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിൽ.വിജയികളായ കുട്ടികളെയും അധ്യാപകരെയും സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു.
പി.റ്റി.എ പ്രസിഡൻ്റ് ജിജോ മാത്യു അധ്യക്ഷത വഹിച്ചു. ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ ചീരാംകുഴി, മഞ്ജുഷാ ടോണി, ത്രേസ്യാമ്മ തോമസ് ,സി.ലിജി, ബിൻസി സെബാസ്റ്റ്യൻ,
സി.ഡെൽനാ, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ഡോണാ തോമസ്, സുമി തോമസ്, സുജ ഷാജി എന്നിവർ പ്രസംഗിച്ചു.