Kerala

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നീട്ടി

Posted on

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നീട്ടി. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്‍റെ സുപ്രധാന നീക്കം.

നിലവിൽ 36 വയസ്സായിരുന്നു പിഎസ്സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. ജനറൽ വിഭാഗത്തിന് ഇത് 40 വയസ്സായി ഉയർത്തി. എസ്സി|എസ് ടി വിഭാഗത്തിന് 45 വയസ്സായും ഒബിസി വിഭാഗത്തിന് 43 വയസ്സായുമാണ് ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version