India
രാമക്ഷേത്രത്തിൽ നടന്നത് വൻ അഴിമതി; പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതിയെന്ന് പ്രിയങ്കാ ഗാന്ധി. രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാക്കള്‍ ഇതിന് ഉത്തരം പറയണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്തവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ അഴിമതിയില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം രാമക്ഷേത്ര സംഭാവന കൊള്ള അര്‍എസ്എസിനെയും ബിജെപിയേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ നേതൃത്വങ്ങള്‍ കടുത്ത അതൃപ്തിയിലാണ്.
ആര്‍എസ്എസ് സമ്മര്‍ദത്തിന് വഴങ്ങിയാണ് ചമ്പത്ത് റായി, അനില്‍ മിശ്ര എന്നിവരുടെ രാജി. ജൂണ്‍ 18,19 തീയതികളില്‍ ഹരിദ്വാറില്‍ നടന്ന വിഎച്ച്പി യോഗത്തില്‍ ചമ്പത്ത് റായി, അനില്‍ മിശ്ര എന്നിവര്‍ അയോധ്യയില്‍ നിന്ന് പങ്കെടുത്തു.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് രണ്ട് പേര്‍ക്കും എതിരെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അയോധ്യയില്‍ എത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചമ്പത്ത് റായി അടക്കമുള്ളവരെ കാണാന്‍ തയ്യാറായില്ല.
വ്യാഴാഴ്ച രാത്രി ആര്‍എസ്എസ് നേതൃത്വം രാജി വെക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. പിന്നാലെയാണ് ചമ്പത്ത് റായി, അനില്‍ മിശ്ര എന്നിവര്‍ ഇന്നലെ രാജിവെച്ചത്.