Kerala

തടവറയിൽ അൽപം റിലാക്സേഷൻ; എറണാകുളം ജില്ലാ ജയിലിലെ യുവ തടവുകാർക്ക് കലാപരിശീലനവുമായി അധികൃതർ

Posted on

കൊച്ചി: എറണാകുളം ജില്ലാ ജയിലിലെ യുവ തടവുകാർക്ക് ഇനി കലാപരിശീലനത്തിന് അവസരം. 18-നും 21-നും ഇടയിൽ പ്രായമുള്ളയുവ തടവുകാർക്ക് ഇനിമുതൽ ആട്ടവും പാട്ടുമൊക്കെ പഠിക്കാം. നൂറോളം വരുന്ന തടവുകാരുടെ മനസ് ക്രിമിനൽ ചിന്തകളിലേക്ക് പോകാതിരിക്കാൻ തടവറയിൽ പരിശീനമൊരുക്കുകയാണ് അധികൃതർ.

എറണാകുളം ജില്ലാ ജയിലിനോട് ചേർന്ന് യുവ തടവുകാരെ പാർപ്പിച്ചിട്ടുള്ള ബോസ്റ്റൽ സ്കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി കലാപരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നൃത്തം, നാടകം, ശിൽപകല, നാടൻപാട്ട് എന്നീ ഇനങ്ങളിലാണ് പരിശീലനം.

തൃക്കാക്കര നഗരസഭയും ജയിൽ സാംസ്കാരിക വകുപ്പുകളും ചേർന്ന് നടത്തുന്ന പരിശീലനത്തിന് നേതൃത്വം നൽകുന്നത് നഗരസഭയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരൻമാരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version