Kerala
രാഷ്ട്രപതിയുടെ പാലാ സന്ദർശനം: നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾ വീട്ടിലിരുന്നു
പാലാ: രാഷ്ട്രപതി ദ്രൗപതി മുർമു വിൻ്റെ പാലാ സന്ദർശനത്തെ തുടർന്ന് കടുത്ത സുരക്ഷയിലായി പാലാ പട്ടണം.
രാവിലെ മുതലെ പട്ടണത്തിൽ ജനങ്ങൾ കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലൊന്നും ആളുകൾ തുലോം കുറവായിരുന്നു. ബസ് സ്റ്റാൻഡുകളിലും യാത്രക്കാർ കുറവായിരുന്നു.
ആശുപത്രികളിൽ പോവേണ്ടവർ മാത്രം തിരുക്ക് കൂട്ടി. പാലാ ജനറൽ ആശുപത്രിയിൽ എല്ലാ ദിവസത്തേ പോലെ നല്ല തിരക്കായിരുന്നു.
ഓട്ടോ റിക്ഷാക്കാർക്ക് ഇന്ന് ഓട്ടം നന്നെ കുറവായിരുന്നു.