India
ഡിഗ്രി പരീക്ഷയ്ക്കിടെ ബിരുദ വിദ്യാര്‍ത്ഥി പ്രസവിച്ചു
ബിഹാര്‍ സമസ്തിപൂരിലെ പരീക്ഷാ സെന്ററില്‍ ബിരുദ വിദ്യാര്‍ത്ഥി പ്രസവിച്ചു. താതിയ ഗ്രാമത്തിലെ ശശി കൃഷ്ണ കോളേജിലെ ബി.എ എക്കണോമിക്‌സ് വിദ്യാര്‍ത്ഥി മാല്‍പൂര്‍ സ്വദേശി രവിത കുമാരിയാണ് പരീക്ഷയ്ക്കിടയില്‍ പ്രസവിച്ചത്. എട്ട് മാസം ഗര്‍ഭിണിയായ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ പ്രസവിക്കുകയായിരുന്നു.
കടുത്ത വേദനയെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. വനിതാ ജീവനക്കാരെത്തി മറ്റൊരു ക്ലാസിലേക്ക് മാറ്റിയ ശേഷമാണ് സംഭവം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.