Kerala

പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

Posted on

ആലപ്പുഴ: പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം.

ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ജാരിയ പ്രസവിച്ചു.

തുടർന്ന് ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version