Kerala
രമേശ് ചെന്നിത്തലയുടെ പരസ്യം; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കായി പത്രത്തില്‍ പരസ്യം നല്‍കിയതില്‍ തിരുവന്തപുരം ഡിസിസി സെക്രട്ടറി എ പ്രജിന്‍ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.
ഫോക്കസ് ഫീച്ചറായി മുഴുവന്‍ പേജ് പരസ്യം നല്‍കിയത് പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമാണെന്നും പ്രജിന്‍ ബാബുവിന്റെ നടപടി അച്ചടക്കലംഘനമാണെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. പാര്‍ട്ടിക്ക് വിശദീകരണം നല്‍കുമെന്ന് പ്രജിന്‍ ബാബു പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടയിലാണ് ദിനപത്രത്തില്‍ ഫുള്‍ പേജ് ഫോക്കസ് ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താന്‍ ഇത്തരത്തില്‍ ആളുകളെ കുറിച്ച് ഫീച്ചറുകള്‍ മുന്‍പും ചെയ്തിട്ടുണ്ടെന്നാണ് പ്രജിന്‍ ബാബുവിന്റെ വാദം.