Kerala
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു.
അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. നേരത്തെ കേസിൽ ജാമ്യം ലഭിച്ചപ്പോഴും ജയിലിൽ കഴിയുമ്പോഴും എസ്ഐടി പോറ്റിയെ ചോദ്യം ചെയ്തിരുന്നു.
2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യൽ. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.
കേസിൽ ഓരോരുത്തരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. സ്മാർട്ട് ക്രിയേഷൻസുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളിൽ കൂടുതൽ വ്യക്തത തേടിയതായും സൂചനയുണ്ട്.