India

വത്തിക്കാനില്‍ ചിമ്മിനി വെച്ചു; പേപ്പല്‍ കോണ്‍ക്ലേവിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തില്‍

Posted on

പേപ്പല്‍ കോണ്‍ക്ലേവിനുള്ള വത്തിക്കാനിലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ബാലറ്റ് പേപ്പര്‍ കത്തിക്കുന്ന ചടങ്ങിനായി സിസ്‌റ്റെയ്‌ൻ ചാപ്പലിന്‌ മുകളിൽ വെള്ളിയാഴ്ച ചിമ്മിനി സ്ഥാപിച്ചു.

പേപ്പല്‍ കോണ്‍ക്ലേവില്‍ നടക്കുന്ന വോട്ടെടുപ്പിൻ്റെ ഫലങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകതമാണ് ചിമ്മിനി.സിസ്റ്റൈൻ ചാപ്പലിനുള്ളിൽ ഓരോ രണ്ട് റൗണ്ട് വോട്ടെടുപ്പിനു ശേഷവും, കർദ്ദിനാൾമാരുടെ ബാലറ്റുകൾ ഒരു പ്രത്യേക ചൂളയിൽ കത്തിക്കും. ചിമ്മിനിയിൽ നിന്ന് ഉയരുന്ന ഈ കത്തിച്ച ബാലറ്റുകളിൽ നിന്നുള്ള പുകയാണ് വോട്ടെടുപ്പിൻ്റെ ഫലം മറ്റുള്ളവരെ അറിയിക്കുന്നത്.

അതേസമയം പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന് നടക്കും. വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. വോട്ടവകാശമുള്ള 135 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. മെയ് ഏഴിന് ഉച്ചയ്ക്ക് ശേഷമാണ് ആദ്യ ബാലറ്റ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ ആകും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകുക. നിശ്ചിത ഭൂരിപക്ഷം ലഭിക്കും വരെ കോൺക്ലേവ് തുടർന്നേക്കും.

പാപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. കര്‍ദിനാള്‍ കാന്‍ഡലമെസ്സ നയിക്കുന്ന ധ്യാനത്തോടെയാണ് കോണ്‍ക്ലേവ് തുടങ്ങുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കും. എന്നാൽ ഇതെത്ര നാൾ നീണ്ടുനിൽക്കുമെന്നത് പ്രവചനാതീതമാണ്.

ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് പാപ്പല്‍ കോണ്‍ക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version