Kerala

അഡ്വ. എം. ജെ. സെബാസ്റ്റ്യനെ എന്തിന് ക്രൂശിക്കണം?ആദരണിയനായ ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും കൊല്ലം എം. പി. പ്രേമചന്ദ്രനെ പരനാറിയെന്നും വിളി ച്ചത് പിണറായി മറന്നോ?

Posted on

ഈരാറ്റുപേട്ട :അഡ്വ. എം. ജെ. സെബാസ്റ്റ്യനെ എന്തിന് ക്രൂശിക്കണം? വിവാദത്തിന്റെ മുൾ മുനയിലാണ് പൂഞ്ഞാർ എം. എൽ. എ. എം. ജെ. സെബാസ്റ്റ്യൻ. സിപിഎം, സിപിഐ, കേരളാ കോൺഗ്രസ്‌ (എം ) കക്ഷികൾ അദ്ദേഹത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സെബാസ്റ്റ്യൻ ഉടൻ മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നാണ് ഇവരുടെ തിട്ടൂരം.ഈ പാർട്ടി നേതാക്കളുടെ പ്രതിപക്ഷ ബഹുമാനവും സഭ്യമായ ഭാഷാ പ്രയോഗങ്ങളും വിശ്വ പ്രസിദ്ധമാണ്. പാലായിൽ നടന്ന പെൻഷൻ കാരുടെ സമ്മേളനത്തിലാണ് സെബാസ്റ്റ്യൻ വിവാദ പ്രസ്താവന നടത്തിയതായി ആരോപിക്കപ്പെടുന്നത്.

ഈ പ്രസ്താവനക്കെതിരെ മാണി പാർട്ടി രംഗത്ത് വന്നത് ചിരിയുണർത്തുന്നു.നവ കേരളാ യാത്രയുടെ ഭാഗമായി പിണറായി പാലായിലെത്തി ച്ചേർന്നു. അന്നത്തെ കോട്ടയം എം. പി. തോമസ് ചാഴികാടൻ റബ്ബറിന്റെ വിലയിടിവ് തടയാനും പാലായിലെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടഭ്യർത്ഥിച്ചു. മീനച്ചിൽ താലൂക്കിലെ മുഖ്യ കൃഷിയും വരുമാന മാർഗ്ഗവും റബ്ബറാണ്. മീനച്ചിൽ താലൂക്കിലെ സഹകരണ ബാങ്കുകൾ തകർന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് റബ്ബറിന്റെ വിലയിടിവാണ്. റബ്ബർ കർഷകരാണ് കേരളാ കോൺഗ്രസ്സിന്റെ ശക്തി സ്രോതസ്. ചാഴികാടനെ പിണറായി ഏറ്റവും അമാന്യ മായ രീതിയിൽ നിശബ്ദനാക്കി. ജോസ് കെ. മാണിയും ഈ വേദിയിലുണ്ടായിരുന്നു. ഈ അപമാനത്തിനെതിരെ ഒരക്ഷരം ഉരിയാടാനുള്ള ധൈര്യം ജോസ് കെ.മാണി ക്കുണ്ടായില്ല. കെ. എം. മാണി ഉണ്ടായിരുന്നെങ്കിൽ ഇത്തരം അധിക്ഷേപം ചൊരിയാൻ പിണറായി തയാറാകുമായിരുന്നില്ല.തന്റേടി കളായ മീനച്ചിൽ കാർ സഭയിലുണ്ടായിരുന്നെങ്കിൽ പിണറായിയുടെ കാരണത്തടിക്കുമായിരുന്നെന്നാണ് സെബാസ്റ്റ്യൻ പ്രസംഗ മദ്ധ്യേ പറഞ്ഞത്.

പിണറായിയുടെയും മറ്റ് കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെയും മലയാള ഭാഷ അറപ്പും വെറുപ്പും ഉളവാക്കുന്നതാണ്. ആദരണിയനായ ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും കൊല്ലം എം. പി. പ്രേമചന്ദ്രനെ പരനാറിയെന്നും വിളി ച്ചത് പിണറായി മറന്നോ? പിതൃ ശൂന്യൻ, ശുംഭൻ, തെണ്ടി, ഡാഷ്മോൻ, കടക്കുപുറത്ത്, വീട്ടിൽ ചെന്ന് ചോദിക്ക് തുടങ്ങി നിരവധി എണ്ണമറ്റ നവീന പദങ്ങളാണ് പിണറായിയും കൂട്ടരും ഭാഷക്ക് സംഭാവന ചെയ്തിട്ടുള്ളത്. അറപ്പു തോന്നുന്ന പദങ്ങളാണ് സ്ത്രീകളെ വിശേഷിപ്പിക്കാൻ ഇവർ ഉപയോഗിക്കുന്നത്. കെ. എം. മാണിയെ നിയമ സഭയിലിട്ട് വസ്ത്രക്ഷേപം ചെയ്ത പാർട്ടിക്കൊപ്പം ചേർന്ന മാണി ഗ്രൂപ്പിനെ മത്സരിച്ച 13 സീറ്റിലും കേരള ജനത തോൽപ്പിച്ചു. നോട്ടെണ്ണൽ യന്ത്രം കൊണ്ടാണ് കെ. എം. മാണി അഴിമതിപ്പണം എന്നുന്നതെന്നല്ലേ പിണറായി പറഞ്ഞത്?

കാലം എല്ലാത്തിനും കണക്ക് ചോദിക്കും.മൂന്നാമൂഴം സ്വപ്നം കണ്ട പിണറായിക്ക് കനത്ത അടിയാണ് കേരളം നൽകിയത്. “രണ്ട് നാല് ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,മാളികപ്പുറ മേറിയ മന്നന്റെ തോളിൽ മാറാ പ്പു കേറ്റുന്നതും ഭവാൻ”.ഞാനൊരു കോൺഗ്രസ്‌ കാരനല്ല. എന്നിരുന്നാലും എം. ജെ. സെബാസ്റ്റ്യൻ മാപ്പ് പറയാൻ പാടില്ല. ആദ്യം പിണറായിയും കൂട്ടരും തങ്ങൾ അധിക്ഷേപിച്ചവരോട് മാപ്പ് പറയട്ടെ. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് മൈക്കിലൂടെ പറയട്ടെ. മാപ്പ് പറയാൻ ഒരു ജന്മം മതിയാകാതെ വരും. രാഷ്ട്രിയ നേതാക്കന്മാർ പരസ്പര ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കണ്ണിലെ തടിക്കഷണം മാറ്റിയിട്ട് അന്യന്റെ കണ്ണിലെ പൊടി നീക്കം ചെയ്താൽ പോരേ?

മാത്യു മണ്ണാറകം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version