India

പൊലീസുകാര്‍ വസ്ത്രം വലിച്ചുകീറി ന​ഗ്നയാക്കി, മര്‍ദ്ദിച്ചു; ആരോപണവുമായി ബിജെപി പ്രവര്‍ത്തക

Posted on

ബംഗലൂരു: കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകയെ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്ന് ആരോപണം. ഹുബ്ബള്ളിയിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബിജെപി വനിതാ പ്രവര്‍ത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വസ്ത്രം വലിച്ചുകീറിയെന്ന ആക്ഷേപം പൊലീസ് നിഷേധിച്ചു.

പുരുഷ-വനിത പൊലീസുകാര്‍ സ്ത്രീക്കു ചുറ്റും കൂടിനില്‍ക്കുന്നതിന്റെയും പിടിവലി നടക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാര്‍ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നെന്നാണ് ആരോപണം. അരയ്ക്ക് മേല്‍ നഗ്നമായ തരത്തിലുള്ള ചിത്രം പുറത്തു വന്നതോടെ, സംഭവം വിവാദമായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version