Kerala

ഭാര്യയെ വെട്ടിക്കൊല്ലാൻ അഗതിമന്ദിരത്തിലെ 19 കാരന് ക്വട്ടേഷൻ നൽകിയ ഭർത്താവ് പിടിയിൽ

Posted on

തൃശ്ശൂർ: കുടുംബവഴക്കിനെത്തുടർന്ന് സ്വന്തം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ അഗതിമന്ദിരത്തിലെ പത്തൊമ്പതുകാരനായ സഹവാസിക്ക് ക്വട്ടേഷൻ നൽകിയ ഭർത്താവും സുഹൃത്തും ചേർപ്പിൽ പൊലീസ് പിടിയിലായി.

തൃശ്ശൂർ ചേർപ്പ് തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), അഗതിമന്ദിരത്തിലെ അന്തേവാസിയായ വിഷ്ണു (സത്യം-19) എന്നിവരെയാണ് ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന നിലയിലായ ഷിബുവിനെ അദ്ദേഹം കഴിഞ്ഞിരുന്ന അഗതിമന്ദിരത്തിൽനിന്നും, വടിവാളുമായി ഒളിഞ്ഞിരുന്ന വിഷ്ണുവിനെ ഷിബുവിന്റെ വീട്ടുപരിസരത്തുനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വർഷങ്ങളായി ഭാര്യയുമായി നിലനിന്നിരുന്ന ആഭ്യന്തര തർക്കങ്ങളെത്തുടർന്നാണ് ഷിബു അഗതിമന്ദിരത്തിൽ അഭയം തേടിയത്. എന്നാൽ, ഷിബുവിന്റെ സ്വന്തം വീട്ടിൽത്തന്നെയാണ് ഭാര്യ ഇപ്പോഴും താമസിച്ചുവരുന്നത്. മുൻപ് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിബുവിനെതിരെ സ്ത്രീപീഡനത്തിന് പൊലീസ് കേസെടുത്തിരുന്നു. ഈ കേസും തുടർച്ചയായ കുടുംബവഴക്കുകളുമാണ് ഭാര്യയോടുള്ള വൈരാഗ്യത്തിലേക്ക് നയിച്ചതെന്നും ഇതാണ് കൊലപാതക ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version