Kerala
മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമം, പ്രതി പിടിയിൽ
തിരുവനന്തപുരം: 63വയസുള്ള അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ആളെ മകൻ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പത്തനംതിട്ട ഇടപ്പാവൂരിൽ ഇന്നലെ വൈകിട്ട് ആണ് ഈ സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് മാല പൊട്ടിച്ചത്. തന്റെ മാല പൊട്ടിച്ച വിവരം അമ്മ മകനെ വിളിച്ചറിയിച്ചു.
മകൻ ഉടൻ ഓട്ടോറിക്ഷയുമായി പിന്നാലെ പോയി കള്ളനെ പിടികൂടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് കൃത്യം നടത്തിയത്. പ്രതികളിൽ ഒരാളായ ആദർശിനെയാണ് പിടികൂടിയത്. കൂട്ടുപ്രതിയായ ശരത്ത് മാലയുമായി ഓടി രക്ഷപ്പെട്ടു. പട്ടാഴി സ്വദേശി ആദർശിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. ശരത്തിനായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് അറിയിച്ചു