Kerala
തേങ്ങ വെട്ടിയതിനെ ചൊല്ലി തർക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു
തേങ്ങ വെട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് കൂടരഞ്ഞി കൽപിനിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു. ബന്ധുവാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്.
കൽപിനി സ്വദേശി മണിമല വീട്ടിൽ ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോബിഷ് വെട്ടിയത്. സംഘർഷത്തിൽ പ്രതി ജോബിഷിനും പരുക്കുണ്ട്. ജോണിക്കൊപ്പം ഭാര്യാ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ വെട്ടിയതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടായത്. അവിവാഹിതയായ ജോണിയുടെ സഹോദരി ഫിലോമിന ജോബിഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്.