Kerala

കുരുമുളക് മോഷണം; ഒളിവിലായിരുന്ന പത്തൊൻപതുകാരൻ കൂടി പോലീസ് പിടിയിൽ

Posted on

വയനാട്: പുൽപ്പള്ളിയിൽ ഷെഡ്ഡ് കുത്തിത്തുറന്ന് മൂന്ന് ക്വിന്റൽ കുരുമുളക് മോഷ്ടിച്ച കേസിലെ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വാക്കയിൽ അനറ്റ് സെബാസ്റ്റ്യൻ (19) എന്നയാളാണ് പിടിയിലായത്.

എറണാകുളം കളമശ്ശേരിയിൽ നിന്നാണ് ഇയാളെ തിങ്കളാഴ്ച പുൽപ്പള്ളി പോലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പിടികൂടിയിരുന്നു. ഫെബ്രുവരി 27ന് പുലര്‍ച്ചെയാണ് പാടിച്ചിറ പള്ളിതാഴെ കുഴുപ്പുമാലിയില്‍ ബെന്നി മാത്യുവിന്‍റെ ഉടമസ്ഥയിലുള്ള ഷെഡ്ഡില്‍ മോഷണം നടന്നത്. വാതിലിന്‍റെ പൂട്ട് കുത്തി തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ മൂന്ന് ക്വിന്‍റലോളം വരുന്ന ആറ് ചാക്ക് ഉണങ്ങിയ കുരുമുളകാണ് മോഷ്ടിച്ചത്.

മോഷണ വിവരം അറിഞ്ഞയുടന്‍ സംഭവസ്ഥലത്ത് ഫിംഗര്‍പ്രിന്റ് എക്‌സ്‌പേര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ എത്തിപരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version