Kerala
പരസ്യമദ്യപാനത്തില്‍ കൂട്ടനടപടി; 6 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്പെന്ഷന്
തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എംഎസ്, മനോജ് കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
വാഹനത്തില്‍ ഉണ്ടായിരുന്ന ആറു പേരില്‍ നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത്. എന്നാല്‍ ആറുപേരെയും സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹമോടിച്ചതിനും കേസെടുക്കും.