Kerala
പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം പിറന്നാൾ ആഘോഷിച്ച സംഭവം; ഇൻസ്പെക്ടറെ സ്ഥലം മാറ്റി
കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ഇൻസ്പെക്ടറെ സ്ഥലം മാറ്റി.
ഇൻസ്പെക്ടർ കെ പി അഭിലാഷിനാണ് കോഴിക്കോട് ക്രെെംബ്രാഞ്ച് ഡിക്ടക്റ്റീവ് ഇൻസ്പെക്ടറായി മാറ്റം ലഭിച്ചത്.യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽവെച്ച് നടന്ന പിറന്നാളാഘോഷം വിവാദമായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്. അഭിലാഷിനെതിരെ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ട് നൽകിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വീഡിയോ റീൽസ് പങ്കുവെച്ചത്. മെയ് 30നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.