Kerala
ബാഗിൽ ബസ് വിറ്റ് കിട്ടിയ 75 ലക്ഷം;കടയിൽ ഏൽപ്പിച്ച ശേഷം ശുചിമുറിയിൽ പോയി; ഞൊടിയിടയിൽ തട്ടിയെടുത്ത് കവർച്ചാ സംഘം
തൃശൂര്‍: ആഡംബര ബസിൻ്റെ ഉടമയില്‍ നിന്ന് 75 ലക്ഷം രൂപ കവർന്ന സംഘത്തിനായി സംസ്ഥാനത്ത് വ്യാപക തിരച്ചില്‍.
മണ്ണുത്തി ദേശീയ പാതയിലാണ് സംഭവം. അറ്റ്‌ലസ് ബസുടമയായ എടപ്പാള്‍ കൊലവളമ്പ് കണ്ടത്തുവച്ചപ്പില്‍ മുബാറക്കാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ബസ് വിറ്റതില്‍ നിന്ന് ലഭിച്ച 75 ലക്ഷം രൂപയടങ്ങുന്ന ബാഗുമായി ബെംഗളൂരൂവില്‍ നിന്ന് സ്വന്തം ബസില്‍ തൃശൂരില്‍ എത്തിയതായിരുന്നു മുബാറക്.
യാത്രക്കിടയില്‍ മണ്ണുത്തി ബൈപ്പാസിന് സമീപം ചായ കുടിക്കാന്‍ ഇറങ്ങിയതിനിടയിലാണ് കവര്‍ച്ച നടന്നത്.