Kerala

ഫ്ലാറ്റിലെ ഫ്രിഡ്ജില്‍ ശിശുവിൻ്റെ ഭ്രൂണം; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു

Posted on

തൃശൂർ: കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജില്‍ ഇനിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിൻ്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജില്‍ ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു.

ഇവർ ഒരു വർഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഫ്ലാറ്റിൽ താമസമാക്കിയതെന്നും മൂന്ന് മാസമായി ​ഗർഭിണിയായിരുന്നുവെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം വയറുവേദന അനുഭപ്പെടുകയും ശുചിമുറിയിൽ വെച്ച് ഭ്രൂണം പുറത്ത് വരികയായിരുന്നുവെന്നു യുവതി പറഞ്ഞു.

നശിപ്പിച്ച് കളയാൻ മാനസികമായി ബുദ്ധിമുട്ട് നേരിട്ടതുകൊണ്ടാണ് എന്തു ചെയ്യണമെന്നറിയാതെ ബോക്സിലാക്കി സൂക്ഷിച്ചതെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version