Kerala
ശിവരാത്രി മണപ്പുറത്ത് ഗുണ്ടാസംഘത്തിൻ്റെ വിളയാട്ടം; പൊലീസുകാരന് പരിക്കേറ്റു
രാത്രിയായിരുന്നു ആക്രമണം. അക്രമം തടയാനെത്തിയ പൊലീസുകാരനെയും ഗുണ്ടാസംഘം മർദ്ദിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ച രഞ്ജിത് എന്ന പൊലീസുകാരനാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ചിലർ ആലുവ ശിവരാത്രി മണപ്പുറത്ത് മദ്യപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചിരുന്നു. സ്ഥലത്തെ പ്രധാന ഗുണ്ടകളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അക്രമത്തിന് വന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ തടയാൻ ശ്രമിച്ചതോടെ പൊലീസുകാരനേയും ഇവർ മർദ്ദിക്കുകയായിരുന്നു. കടകളിലെ ജീവനക്കാർക്ക് നേരെയും കയ്യേറ്റം നടന്നിരുന്നു.