Kerala

ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച് ചിത്രങ്ങൾ ഫോണിൽ പകർത്തി; 24കാരൻ പിടിയിൽ

Posted on

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി പിടിയിൽ. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് (24) മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം നടന്നത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നത്, പെൺകുട്ടിയുടെ ബന്ധു വീട്ടിൽ വെച്ചാണ് മനുവിനെ പരിചയപ്പെടുന്നതെന്നാണ്. പിന്നീട് ഇൻസ്റ്റഗ്രാം വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. പതിനെട്ടാം തീയതി വീട്ടിൽ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി വീട്ടിലെത്തി. മനു കയ്യിൽ കരുതിയിരുന്ന ജ്യൂസ് പെൺകുട്ടിക്ക് കുടിക്കാൻ കൊടുത്തു.

ഇതിനുശേഷം കുട്ടിയുടെ ബോധം നഷ്ടപ്പെട്ടെന്നും ബോധം വന്നപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version