Kerala
സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവും; പരാതി നൽകി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ
സമൂഹമാധ്യമങ്ങൾ വഴി ഭീഷണിയും അപവാദ പ്രചരണവുമെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്.
ഡ്യൂട്ടിയുടെ ഭാഗമായി നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഹത്യ നടത്തുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റെ പരാതി. കെഎസ്യു നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പൊലീസിൽ പരാതി.
ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ചെന്ന് വ്യാജ പ്രചരണം നടത്തുന്നതായി സന്ദീപ് പരാതിയിൽ പരാതിയിൽ പറയുന്നു.കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻറ് അരുൺ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.