Kerala

ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; ജനലിലൂടെ കൈയിട്ട് യുവതിയുടെ പാദസരം മുറിച്ചെടുത്ത് മോഷ്ടാവ്

Posted on

വണ്ടൂർ: കടുത്ത ചൂടിനെത്തുടർന്ന് വീടിന്റെ ജനലുകൾ തുറന്നിട്ടിരുന്ന സാഹചര്യം മുതലെടുത്ത് മോഷ്ടാവ് അകത്തുകയറി യുവതിയുടെ പാദസരം കവർന്നു.

വണ്ടൂർ ശാന്തിനഗർ അക്കരപ്പറമ്പൻ അബ്ദുവിന്റെ മകൾ നജ്‌ലയുടെ മൂന്നേമുക്കാൽ പവൻ തൂക്കം വരുന്ന പാദസരമാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഉറക്കത്തിനിടയിൽ വലതുകാലിൽ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നജ്‌ല കണ്ണുതുറന്നപ്പോഴാണ് ജനലിനു സമീപം മോഷ്ടാവിനെ കണ്ടത്. ഉടൻ തന്നെ നജ്‌ല ബഹളം വെക്കുകയും വീട്ടുകാർ ഉണരുകയും ചെയ്തെങ്കിലും, പാദസരവുമായി പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം ഏഴോളം കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version