Kerala
കൊച്ചിയിൽ പെൺകുട്ടിയ്ക്ക് നേരെ സദാചാര ആക്രമണം
എറണാകുളം തിരുവാണിയൂരിൽ യുവതിക്ക് നേരെ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരുമ്പോഴാണ് ആക്രമണം. ക്രൂര മർദനമാണ് നേരിട്ടതെന്നും, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു.
പെൺകുട്ടി കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൺ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞു വരുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരെ സമീപിച്ചത്. തുടർന്നാണ് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മഖത്ത് അടിക്കുകും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.