Kerala
വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ മരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ മരണം, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്‌ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആണ്നിർദ്ദേശം. രാമനാരായണ്‍ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകീട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം. റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന രാമാനാരായണ്‍ ഭയ്യയെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസെത്തിയെങ്കിലും ആംബുലന്‍സ് വരുന്നത് വരെ കാത്തിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു.