Kerala
യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; 25കാരന് കുത്തേറ്റു, രണ്ടുപേര്‍ പിടിയില്‍
വെളുത്തൂരില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.
25 വയസുകാരനായ പടിഞ്ഞാറേക്കോട്ട സ്വദേശി ഡെല്‍ജോയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ തോളിനാണ് കുത്തേറ്റത്.
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവരാമപുരം ഉന്നതിയിലെ പൊന്മാണി എന്ന് വിളിപ്പേരുള്ള ഇനോസ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും 19 വയസാണ്.