India

വിവാഹിതയായ അയൽവാസിയുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നയാൾ പിടിയിൽ

Posted on

മധ്യപ്രദേശിലെ ഉജ്ജയിനിൽ വിവാഹിതയായ സ്ത്രീയുടെ അടിവസ്ത്രങ്ങൾ നിരന്തരം മോഷ്ടിക്കുന്ന 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

വീട്ടിന് മുന്നിൽ അലക്കിയിടുന്ന അടിവസ്ത്രങ്ങൾ കാണാതായതോടെ ഇവർ സിസിടിവി പരിശോധിച്ചു. രാത്രികാലങ്ങളിൽ സ്ഥിരമായി ഒരാൾ വീടിനു പുറത്ത് കിടക്കുന്ന തുണികളുമായി കടന്നുകളയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. തുടർന്ന് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

വീഡിയോ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അയൽക്കാരനായ അങ്കിത് മാളവ്യയാണെന്ന് വ്യക്തമായത്. രാത്രികാലങ്ങളിൽ യുവതിയുടെ വീട്ടുമുറ്റത്തേക്ക് എത്തുന്ന ഇയാൾ, ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വസ്ത്രം മോഷ്ടിച്ച് അവിടെ നിന്നും കടന്നുകളയുന്നത് വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version