Kerala
പിലാത്തറ കവര്‍ച്ചാ കേസ്: ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: പിലാത്തറയില്‍ കാറും സ്വര്‍ണവും തട്ടിയെടുത്ത കവര്‍ച്ചാ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42)ആണ് അറസ്റ്റില്‍ ആയത്.
ബിജെപി പ്രാദേശിക നേതാവ് ആണ് പ്രതി. കാസര്‍കോട് അതിര്‍ത്തി ഉപ്പളയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം രണ്ടാം തീയ്യതിയിലാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്.