Kerala
റേഷൻകട തുറക്കാന്‍ താമസിച്ചതിന് പൂട്ടിക്കാനെത്തിയത് മദ്യപിച്ച്; സപ്ലൈ ഓഫീസർക്കെതിരെ കേസെടുത്ത് പൊലീസ്
കോതമംഗലം: ഇരമല്ലൂരില്‍ റേഷന്‍കട ഉടമയെ സസ്‌പെന്‍ഡ് ചെയ്യാന്‍ വന്ന താലൂക്ക് സപ്ലൈ ഓഫീസര്‍ മദ്യപിച്ചെത്തിയത് വിനയായി.
റേഷന്‍കട തുറക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് നടപടിയെടുക്കാനായിരുന്നു ഷിജു കെ തങ്കച്ചന്‍ എന്ന ഓഫീസര്‍ ഇരമല്ലൂരില്‍ എത്തിയത്.
ജോലി സമയത്ത് മദ്യപിച്ചെത്തിയെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഷിജുവിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വകുപ്പ് തല അന്വേഷണവും ഉണ്ടാകുമെന്നാണ് സൂചന.