Kerala
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദ്ദനം: പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂര്‍: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എ ആർ ക്യാംപിലെ ഗ്രേഡ് എസ്‌ഐ രാജീവന്‍ എം ആര്‍, ഗ്രേഡ് എഎസ്‌ഐ ബിനു കൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിനെ മര്‍ദ്ദിച്ചത്.
വ്യാഴാഴ്ച രാത്രി എസ്എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാന്‍ എത്തിയ രഞ്ജിത്തിനെ എസ്‌ഐയും എഎസ്‌ഐയും ചേർന്ന് മര്‍ദ്ദിക്കുകയായിരുന്നു.