Kerala

ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ മുങ്ങി; കണ്ണൂർ സ്വദേശി പിടിയിൽ

Posted on

കോഴിക്കോട്: ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ലക്ഷങ്ങൾ നൽകാതെ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് (25) നെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്.

ചാത്തമംഗലം സ്വദേശിയായ പ്രജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ‘ഷൈൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ജ്വല്ലറിയിൽ നിന്നാണ് പ്രതി ആഭരണങ്ങൾ വാങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം.

‘സങ്കീർത്ത്’ എന്ന പേരിൽ ജ്വല്ലറിയിലെത്തിയ അഭിഷേക്, പിന്നീട് പണം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സ്വർണം കൈപ്പറ്റിയത്. 8.080 ഗ്രാം, 12.090 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകളാണ് ഇയാൾ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version