Kottayam

കാക്കനാട്ടെ ലഹരി മരുന്ന് കടത്ത് കേസിൽ ആറ് മാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിയായ യുവതി പിടിയിൽ

Posted on

കൊച്ചി: കാക്കനാട്ടെ ലഹരി മരുന്ന് കടത്ത് കേസിൽ ആറ് മാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതി പിടിയിൽ. പത്തനംതിട്ട മുത്തൂർ മുളക്കൽ വീട്ടിൽ നീതുവി(38)നെയാണ് തൃക്കാക്കര പൊലീസ് തിരുവല്ലയിൽനിന്ന് അറസ്റ്റ് ചെയ്തത്. 181 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്ത കേസിലാണ് നീതുവിന്റെ അറസ്റ്റ്.

കേസിലെ ഒന്നാം പ്രതിയായ കെവിൻ ബി മാത്യുവിനെ ഏപ്രിൽ 18ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ടും മൂന്നും പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയായ വിഷ്ണുവിനെ ഒക്ടോബർ ഒന്നിന് അന്വേഷണ സംഘം പിടികൂടിയതോടെയാണ് നീതുവിനായുള്ള തിരച്ചിൽ ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version