Kerala

മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ മരണമടഞ്ഞു :നാലുപേർ പോലീസ് പിടിയിൽ

Posted on

കൊഴിഞ്ഞാമ്പാറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കൊലപാതകം. കൊഴിഞ്ഞാമ്പാറ സ്വദേശി ജയിംസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പേലീസ് പിടിയിലായി. ഞായറാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.

ജയിംസും ബന്ധുവുമായി കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായി ജയിംസ് അയാളുടെ വീട്ടിലേക്ക് എത്തുകയും ഇരുവരും തമ്മിൽ അടിപിടി ഉണ്ടാവുകയും ചെയ്തു. ഇതിനിടെ ജയിംസ് ഇയാളെ വാക്കത്തിയെടുത്ത് വെട്ടി.

ഈ സമയം നാട്ടുകാരും ഇവരുടെ സുഹൃത്തുക്കളും ചേർന്ന് ജയിംസിനെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തു. ഈ മർദനത്തിനിടെ തുടർന്നാണ് ജയിംസ് കൊല്ലപ്പെട്ടത് എന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version