Kerala

പൊലീസ് ഹെലികോപ്റ്ററിന്റെ വാടകകരാർ പുതുക്കിയേക്കില്ല

Posted on

തിരുവനന്തപുരം: പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാർ പുതുക്കിയേക്കില്ല. വാടക ഹെലികോപ്റ്ററിന്റെ കരാറില്‍ മറ്റ് സാധ്യതകള്‍ തേടുകയാണ് സര്‍ക്കാര്‍.

വ്യോമ, നാവിക സേനാ ഹെലികോപ്റ്ററുകള്‍ വാടകയ്ക്കെടുക്കാനാണ് ആലോചന. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് ലഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനാണ് ആലോചന. അവയവദാനം അടക്കമുള്ളവയ്ക്ക് ഇത് പ്രയോജനപ്പെടുത്താം.

ഇതോടെ മാസവാടകയ്ക്ക് ഹെലികോപ്റ്റര്‍ ഒഴിവാക്കാനാവും. നിലവിലുള്ള ഹെലികോപ്റ്ററിന് മാസം 80 ലക്ഷമാണ് വാടക. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടകയ്ക്കാണ് ഹെലികോപ്റ്റര്‍ എടുത്തത്. അധിക മണിക്കൂര്‍ പറന്നാല്‍ മണിക്കൂറിന് അധിക പണം നല്‍കണമെന്നാണ് കരാര്‍. ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version