Kerala
ഗൃഹപ്രവേശന ചടങ്ങിനിടെ വാക്ക് തർക്കവും കയ്യാങ്കളിയും; പരിക്കേറ്റ 14വയസുകാരൻ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: വളയം കുറുവന്തേരിയിൽ ഗൃഹപ്രവേശന ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ 14 വയസുകാരന് ഗുരുതര പരിക്ക്.
ഗൃഹപ്രവേശനത്തിൽ പങ്കെടുക്കാനായെത്തിയ കുട്ടിക്കാണ് മർദനമേറ്റത്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്‌ൽനാണ് ആക്രമണത്തിൽ പരിക്കേത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിൽ മറ്റൊരു കുട്ടിയുമായി ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിഷയം പുറത്തുള്ളവർ ഏറ്റെടുത്തതോടെയാണ് പ്രശ്‌നം സംഘർഷത്തിലേക്ക് നീങ്ങിയത്.
ആക്രമണത്തിൽ നാദ്‌ലിന്റെ മൂക്കിനാണ് പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവസ്ഥ മോശമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 14 വയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.