Kerala

വാഹനത്തിന് മുന്നില്‍ നൃത്തം ചെയ്ത് മാര്‍ഗ്ഗതടസമുണ്ടാക്കി; വനിത എസ്‌ഐയെ ഉപദ്രവിച്ചു, മൂന്ന് പേര്‍ അറസ്റ്റില്‍

Posted on

കൊല്ലം: കൊല്ലം ചിതറയില്‍ വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്‍. വെങ്ങോല സ്വദേശികളായ സജിമോന്‍, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് വാഹനത്തിന് മുന്നില്‍ നൃത്തം ചെയ്ത പ്രതികള്‍ വാഹനം തടഞ്ഞ് മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ വനിത എസ്‌ഐയെ തടഞ്ഞുവെച്ച് സംഘം ചുറ്റും കൂടി നൃത്തം ചെയ്തു.

വനിത എസ്‌ഐയെ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകള്‍ വരുത്തിയതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ പൊതുമുതല്‍ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് തുടങ്ങി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന അന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version