Crime
പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കി അധ്യാപകൻ; റിപ്പോർട്ട്
ഭുവനേശ്വർ: ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ സംസ്‌കൃതം അധ്യാപകൻ പീഡനത്തിനിരയാക്കി.
ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ 36 കാരനായ അധ്യാപകൻ ഒളിവിൽ പോയി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആദ്യമായല്ല, ഇയാൾക്കെതിരെ പീഡന പരാതി വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുമ്പും പരാതി വന്നപ്പോൾ സ്കൂൾ അധികൃതർ ‘മുന്നറിയിപ്പ്’ മാത്രം നൽകി ഒതുക്കി എന്നും ആരോപണമുണ്ട്.
ഏഴോളം കുട്ടികൾ ഒരുമിച്ച് പരാതി നൽകിയപ്പോൾ മാത്രമാണ് പ്രിൻസിപ്പൽ പൊലീസിൽ അറിയിച്ചത്. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.