Kerala
16കാരിയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് കൈമാറിയ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ നിന്നിറങ്ങി കോഴിക്കോട്ടെത്തിയ പെണ്‍കുട്ടിയെ പന്തീരാങ്കാവിലെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
കേസിലെ മുഖ്യപ്രതികളായ താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിന്‍കാലായില്‍ ഷബീര്‍ അലി (41) എന്നിവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടി കോഴിക്കോട് നഗരത്തില്‍ എത്തി. ബീച്ചില്‍ എത്തിയ കുട്ടിയെ പ്രതികള്‍ ഫ്‌ലാറ്റില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.