Kerala
13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പോക്സോ കേസ് പ്രതിക്ക് 100 വര്‍ഷം തടവ്
കൊച്ചി: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 100 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. 10 ലക്ഷം രൂപ പിഴയും ഒടുക്കണം.
പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവായ പോക്സോ കേസ് പ്രതിക്കാണ് കോടതി നൂറുവര്‍ഷം തടവുശിക്ഷ വിധിച്ചത്. പെരുമ്പാവൂര്‍ സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. അസം സ്വദേശിയായ 42-കാരനാണ് ശിക്ഷിക്കപ്പെട്ടത്.