Kerala

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച 18കാ​ര​ൻ റി​മാഡിൽ

Posted on

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 18കാരൻ പിടിയിൽ. തരിയോട് സ്വദേശി യദു കൃഷ്ണയാണ് വയനാട് സൈബർ പൊലീസിൻ്റെ പിടിയിലായത്.

ഇ​ൻ​സ്റ്റ​ഗ്രാം, ടെ​ല​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് യു​വാ​വ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. നേരത്തെ ഇ​തേ കു​റ്റ​ത്തി​ന് ഇ​യാ​ൾ പി​ടി​യി​ലാ​കു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നെന്ന് പൊലീസ് വ്യക്തമാക്കി. 2025 ഒ​ക്ടോ​ബ​റി​ലാ​ണ് തൻ്റെയും കൂ​ട്ടു​കാ​രി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ശ​മാ​യ രീ​തി​യി​ൽ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​ദ്യ പ​രാ​തി വ​യ​നാ​ട് സൈ​ബ​ർ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.

പ​രാ​തി പ്ര​കാ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം നടത്തിയിരുന്നു. മു​ണ്ടേ​രി തിം​ഗ്സ് എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു. അന്വേഷണത്തിൽ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് യ​ദു കൃ​ഷ്ണ​യാ​ണെ​ന്ന് പൊലീസ് ക​ണ്ടെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version