Kerala
പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 64 കാരന് 15 വര്‍ഷം കഠിന തടവ്
കോഴിക്കോട്: പത്തുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയെ 15 വര്‍ഷം കഠിനതടവിനും 30,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി.
പൂതംപാറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിരാമനെ (64)യാണ് ജഡ്ജി കെ നൗഷാദ് അലി ശിക്ഷിച്ചത്.
2021ല്‍ കുട്ടിക്ക് എട്ടു വയസ്സുണ്ടായിരുന്നപ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തും പിന്നീട് സ്‌കൂളിലേക്കു പോകാന്‍ ജീപ്പ് കാത്തുനില്‍ക്കുന്ന സമയത്തും
പ്രതിയുടെ കടയില്‍വച്ച് ലൈംഗികാതിക്രമത്തിനിരയാക്കി എന്നാണ് കേസ്.