Kerala
പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ
പത്തനംതിട്ട: പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് അയല്‍ക്കാരനായ സിഐ. സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് 13കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതി കിളികൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കായി ജാമ്യം നിന്നത്.
ഒന്നര മാസം മുമ്പാണ് ശങ്കരന്‍കുട്ടിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ 40 ദിവസം റിമാന്‍ഡിലായിരുന്നു. ഡിസംബര്‍ 30ന് ജാമ്യം ലഭിച്ചു. ഇതിനുള്ള രണ്ട് ജാമ്യക്കാരില്‍ ഒരാള്‍ സിഐ സുനില്‍കൃഷ്ണയായിരുന്നു.