Kottayam

നഗരവികസന മുന്നണി കാ നാട്ടുപാറ വിഷയത്തിൽ ചെയർപേഴ്സണെ ഒറ്റപ്പെടുത്തില്ല. തീരുമാനത്തിൽ മുന്നണിയിൽ എല്ലാ വരും ഒറ്റക്കെട്ട്. കാനാട്ടു പാറ വിഷയത്തിൽ യഥാർത്ഥ വസ്തുത വ്യക്തമാക്കി കൺവീനർ ബിജു പാലുപ്പടവൻ

Posted on

നഗരവികസന മുന്നണി കാ നാട്ടുപാറ വിഷയത്തിൽ ചെയർപേഴ്സണെ ഒറ്റപ്പെടുത്തില്ല. തീരുമാനത്തിൽ മുന്നണിയിൽ എല്ലാ വരും ഒറ്റക്കെട്ട്. കാനാട്ടു പാറ വിഷയത്തിൽ യഥാർത്ഥ വസ്തുത വ്യക്തമാക്കി കൺവീനർ ബിജു പാലുപ്പടവൻ

കാനാട്ടുപാറ വിഷയത്തിൽ നാട്ടുകാരെയും വിവിധ രാഷ്ട്രിയ പാർട്ടിക്കാരെയും വിശ്വാസത്തിൽ എടുക്കുന്ന ഒരു സാഹചര്യം വന്നാൽ മാത്രമെ പഴയ ഡംപിംഗ് ഗ്രൗണ്ടിൽ യൂസഡ് പ്ളാസ്റ്റിക് പോലും പ്രവേശിപ്പിക്കുകയുള്ളുവെന്ന് നഗരവികസന മുന്നണി തറപ്പിച്ച് നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവിലുള്ള കൗൺസിൽ തീരുമാനവും അത് തന്നെയാണ്. അത് ആർക്കും പരിശോധിക്കാവുന്നതാണ്.2026 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന കേന്ദ്ര ഖരമാല്യന്യ നിയമവും അതിലും കർക്കശമായ സംസ്ഥാന നിയമവും പരിശോധിച്ചാൽ ആർക്കും മനസ്സിലാകും ഹരിത കർമ്മ സേനയ്ക്ക് വീടുകളിൽ നിന്ന് ഉണങ്ങിയ പ്ളാസ്റ്റിക്, കുപ്പി, ഇലക്ടോണിക് വേസ്റ്റ് എന്നിവ മാത്രമെ സംഭരിക്കാൻ സാധിക്കുകയുള്ളുവെന്ന് .ഹരിത കർമ്മ സേന കേരളത്തിലുടനീളം നിലവിൽ അത് മാത്രമെ സംഭരിക്കുന്നുള്ളു. ഭഷണ വേസ്റ്റ് ഉൾപ്പെടെയുള്ള മാല്യന്യങ്ങൾ എങ്ങനെ നിർമ്മാർജനം ചെയ്യണമെന്നും അതിന് വിരുദ്ധമായി ആരെങ്കിലും ചെയ്താൽ പിഴയെത്രയെന്നും അതിൻ്റെ വിവരം കൊടുക്കുന്നവർക്ക് പിഴയുടെ 25% പാരിതോഷികമായി നൽകുമെന്ന് വരെ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. അതു കൊണ്ട് എല്ലാവർക്കും അറിയാം ഹരിത കർമ്മ സേന ശേഖരിക്കുന്ന സാധനകൾ എവിടെ വച്ചാലും ഒരു മണം പോലും വരില്ലായെന്ന്. അത് പൊതുജനത്തെ ബോധ്യപ്പെടുത്താൻ തന്നെയാണ് ഏറ്റവും കൂടുതൽ ജനനിബിഡമായ മുനിസിപ്പാലിറ്റിയുടെ പുറകിൽ തന്നെ എം.സി.ഫ് (അതായത് ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ളാസ്റ്റിക് വലിയ ലോറിയിൽ കയറ്റി വിടുന്നതു വരെ സൂക്ഷിക്കാനുള്ള വലിയ ഷെഡ്) സ്ഥാപിച്ചത്. ഇതു വരെ ആരിൽ നിന്നും ഒരു പരാതിയും ഇവിടെ നിന്ന് ലഭിച്ചിട്ടില്ല.

മുനിസിപ്പാലിറ്റി നിലവിൽ ഭരിക്കുന്നത് ആരാണങ്കിലും നാളെ ഭരിക്കുന്നത് ആരാണങ്കിലും ഇതിന് ഒരു പരിഹാരം കാണാൻ ശ്രമിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. പാലായുടെ നിലവിലെ പ്രശ്നം ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ളാസ്റ്റിക്കിൻ്റെ അളവ് വച്ച് 3 ടൺ കപ്പാസിറ്റിയുള്ള എം.സി.ഫ് വേണം എന്നതാണ്.നിലവിലുള്ള ഷെഡിന് ഇതിൻ്റെ പത്തിലൊന്ന് പോലും വിസ്തൃതിയില്ല .ഇത് കാരണം പാലായ്ക്ക് നാണക്കേടായി സ്ഥലപരിമിതി മൂലം ഇതിന് പുറത്ത് ഉപയോഗിച്ച പ്ളാസ്റ്റിക് നനഞ് കിടക്കുകയാണ്.കൂടാതെ 26 വാർഡുകളിൽ നിന്നും എടുക്കുന്ന പ്ളാസ്റ്റിക് കയറ്റി വിടുന്നതു വരെ ശേഖരിച്ച് വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ വാർഡിൻ്റെ ഓരോ മൂലയിലും കൂട്ടി വച്ചിരിക്കുന്നതും അക്ഷര നഗരിയായ പാലായ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്.ഇത് മാത്രമല്ല ,സാമ്പത്തിക ഞെരുക്കം മൂലം നൈദിന കാര്യങ്ങൾ പോലും നടത്താൻ ബുദ്ധിമുട്ടുന്ന പാലാ നഗരസഭയ്ക്ക് ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ളാസ്റ്റിക് തരംതിരിച്ച് കയറ്റി വിടാൻ സാധിക്കാത്തതിനാൽ കിലോയ്ക്ക് 7 രൂപ വച്ച് വർഷം കോടിയോളം രുപയാണ് നഷ്ടം വരുന്നത്. ഇത് പാലാ നഗരസഭയുടെ വികസനത്തെയാണ് ബാധിക്കുന്നത്. എന്നാൽ വലിയ ഷെഡ് നിർമ്മിച്ച് തരംതിരിച്ച് നൽകിയിരുന്നെങ്കിൽ ഉപയോഗിച്ച പ്ളാസ്റ്റിക് എടുക്കാൻ മൽസരത്തോടെ കമ്പനികൾ നിൽക്കുന്നതിനാൽ കിലോ യ്ക്ക് 7 രൂപയോളം നഗരസഭയ്ക്ക് ലഭിച്ച് ലക്ഷങ്ങൾ നഗരസഭയ്ക്ക് വരുമാനം ഉണ്ടാകുമായിരുന്നു.ഇത് നഷ്ടപ്പെടട്ടെ എന്ന് വിചാരിച്ചാലും ഇതിൻ്റെ പേരിൽ നഗരസഭയ്ക്ക് വലിയ തുക ഫൈൻ വരാൻ പോകുന്നതും നഗരസഭയുടെ ഫണ്ട് വെട്ടി കുറയ്ക്കുന്നതും കൗൺസിലർമാർക്ക് ബാധ്യത വരുന്നതും ഒക്കെ സഹിച്ച് ഓരോ ഭരണസമിതിയും തങ്ങളുടെ കാലം തികച്ച് അടുത്ത ഭരണ സമിതിയുടെ തലയിൽ വയ്ക്കുന്ന രീതിയാണ് പാലായിൽ നടന്ന് വരുന്നത്. ചീഫ് സെക്രട്ടറി മുതൽ ജില്ലാ കളക്ടർ വരെയുള്ള ഉദ്യേഗസ്ഥർക്ക് ചെയർമാനേയും കൗൺസിലർമാരെയും ജനപ്രതിനിധികളായതിനാൽ അവരുടെ അധികാരം ഉപയോഗിച്ച് പേടിപ്പിക്കുന്നിന് പരിമിതിയുണ്ട്.

എന്നാൽ നഗരസഭ സെക്രട്ടറി മുതലുള്ള ഉദ്യേഗസ്വഥരെ അവരുടെ കൃത്യവിലോപമായിട്ടാണ് മേൽ പറഞ്ഞവർ കണക്കാക്കുന്നത്.
പ്രത്യേകിച്ചും പാലായിൽ ഇതിനായി ഏറ്റെടുത്ത 6 ഏക്കറോളം സ്ഥലം ഉള്ള സാഹചര്യത്തിൽ. പുതിയ നിയമപ്രകാരം ഒരു മണം പോലും വരില്ലാത്ത സാധനങ്ങൾ മാത്രമാണ് ഹരിത കർമ്മ സേന ശേഖരിയുന്നതെന്നും അത് തരം തിരിച്ച് കയറ്റി വിടുകയാണ് ചെയ്യുന്നതെന്നും പിന്നെ എന്തിനാണ് അവരുടെ ആശങ്കയെന്നും നാട്ടുകാരെ ഇത് ബോധ്യപ്പെടുത്താത് ഉദ്യേഗസ്ഥരുടെ വീഴ്ചയായും അവർ കണക്കാക്കുന്നു. നിലവിള്ള ഷെഡ് നന്നാക്കാനായി സർക്കാർ തന്ന 50 ലക്ഷത്തോളം തുക ഉപയോഗിച്ച് വർഷങ്ങളായിട്ടും അതിന് എസ്റ്റിമേറ്റ് പോലും എടുക്കാത്തത് എന്ത് എന്ന ചോദ്യത്തിന് മറുപടി ഉദ്യേഗസ്ഥർക്ക് മറുപടി ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിൽ നിന്ന് രക്ഷപ്പെടാനാണ് നഗരസഭാ സെക്രട്ടറിയുടെ ആസ്തി എന്ന നിലയിൽ സംരക്ഷിക്കാൻ കൗൺസിൽ അനുമതി നൽകിയത്.ഇനി ഇത് തടസ്സപ്പെടുത്തിയാൽ ജനകീയ സമരം എന്ന കാരണത്താൽ ഉദ്യേഗസ്ഥർക്ക് പറഞ് എങ്കിലും നിൽക്കാം എന്ന കാരണവും ഇതിന് പിന്നിൽ ഉണ്ടന്ന് നഗരവികസന മുന്നണി മനസ്സിലാക്കുന്നു.(നഗര വികസന മുന്നണി പ്ളാസ്റ്റിക് അവിടെ കയറ്റുകയില്ലയെന്ന് കൗൺസിൽ തീരുമാനത്തിലൂടെ പറയുകയും, എന്നാൽ ഷെഡ് നന്നാക്കാൻ അനുമതി നൽകുകയും ചെയ്തത് എന്തിന് യെന്ന ന്യായമായ ചോദ്യത്തിൻ്റെ മാനുഷികമായ മറുപടിയാണിത് )
അത് മാത്രമല്ല കോട്ടയം ജില്ലയിൽ തന്നെ സ്വന്തമായി ഈ ലക്ഷ്യത്തിനായി മുൻപ് ഏറ്റെടുത്ത സ്ഥലം എന്ന നിലയിൽ നഗരസഭ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലങ്കിൽ കളക്റുടെ അധികാരം ഉപയോഗിച്ച് ഇത് ഏറ്റെടുത്ത് സമീപ പഞ്ചായത്തിലെ വേയിസ്റ്റും കുടി ഇവിടെ വരാൻ സാധ്യത കൂടി മുന്നിൽ കണ്ടാണ് ഇതിൻ്റെ സൂചനകൾ ലഭിച്ചപ്പോൾ ഇതുപോലെ യെങ്കിലും നടപടി സ്വീകരിച്ചുവെന്ന് വരുത്തി തീർത്തത്.ഇവിടെ സാഹചര്യം മനസ്സിലാക്കി യുക്തമായ തീരുമാനം എടുത്തില്ലങ്കിൽ ആ പ്രദേശകാർക്ക് തന്നെയാവും നഷ്ടം. ഒരു മേശയ്ക്ക് ചുറ്റും വിവിധ രാഷ്ട്രീയ പാർട്ടികളും തദ്ദേശവാസികളും രാഷ്ട്രിയവും വിദോഷവും മറന്ന് കാനാട്ടു പാറക്കാരെ ഏതുവിധേയേനയും അവരുടെ ആശങ്ക അകറ്റാം എന്ന് ചർച്ച് ചെയ്ത് ഈ വിഷയം പരിഹരിക്കണമെന്നാണ് നഗരവികസന മുന്നണിയുടെ നയം.
അതിനായി നഗരവികസന മുന്നണി ആത്മാർത്ഥമായി ചെയ്ത കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കട്ടെ.

1. ഇത് വിവാദം
ആകുന്നതിന് മുൻപ് തന്നെ രാഷ്ടിയ പാർട്ടികളെയും തദ്ദേശവാസികളെയും ബോധ്യപ്പെടുത്താതെ ഉപയോഗിച്ച പ്ളാസ്റ്റിക് ആണങ്കിൽ പോലും അവിടെ പ്രവേശിപ്പിക്കില്ലയെന്ന് കൗൺസിൽ തീരുമാനം എടുത്തു.
2. കാനാട്ടു പാറ ഡംപിംഗ് ഗ്രൗണ്ട് എന്ന് പേര് ആ പ്രദേശത്തിൻ്റെ മൂല്യം കുറയ്ക്കുന്നതിനാൽ ആ പേര് കൗൺസിലിൽ വച്ച് മാറ്റുന്നതിന് തീരുമാനിച്ചു.
3. കളക്ടർ ഏറ്റെടുക്കുമെന്ന സൂചന ലഭിച്ചതിനാൽ അതിന് മുൻപ് തന്നെ അവിടെ കളിസ്ഥലം, സാംസ്കാരിക നിലയം, പാർക്കിന് തുല്യമായ പച്ച തുരുത്ത്, ഭാവിയിൽ വരുമാന വർദ്ധന യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനായി ആരുടെയും സമ്മർദ്ദമില്ലാതെ നഗരസഭയുടെ സാമ്പത്തിക ബുദ്ധിമുട്ടിലും കൗൺസിൽ തീരുമാനത്തോടെ വലിയ തുക അനുവദിച്ചു.

4. നഗരവികസന മുന്നണിയെ പിന്തുണയ്ക്കുന്ന ഇടത് മുന്നണിയുടെ തീരുമാനം പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
5. യാതൊരു മാല്യ ന്യപ്രശ്നവും അവിടെ ഒരു കാലത്തും വരില്ലായെന്നും അവിടെ ഡംപിംഗ് ഗൗണ്ട് എന്ന പേര് ദോഷം മാറ്റി സമീപവാസികൾക്ക് തൊഴിൽ ലഭിക്കുന്ന ഒരു വികസിത പ്രദേശമായി മാറുമെന്നും നഗരവികസന മുന്നണിക്ക് ഉറപ്പ് ഉണ്ട്. എങ്കിലും ഇപ്പോൾ എതിർക്കുന്ന വർ ഉൾപ്പെടെ പഴയ ഭരണസമിതിക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ 26 വാർഡിലെയും ഭക്ഷണ വേസ്റ്റ് ഉൾപ്പെടെ (അന്നത്തെ നിയമം അല്ല ഇന്ന്) 14 ഓട്ടോ ക ളിൽ അവിടെ എത്തിച്ചപ്പോൾ ഈച്ച ശല്യം കാരണം തദ്ദേശവാസികൾക്ക് വീട്ടിൽ ഇരുന്ന് ഭക്ഷണം പോലും കഴിക്കാൻ വയ്യാത്ത സാഹചര്യത്തിൽ പഴയകാലത്ത് അവർ അനുഭവിച്ച വിഷമങ്ങൾ ഓർമ്മയിൽ വച്ച് അവിടുത്തുകാർ ഒന്നിക്കുമെന്ന് നഗര വികസന മുന്നണിക്ക് വ്യക്തമായി അറിയാം. ജനകീയ സമരത്തെ അടിച്ചമർത്താൻ അഗ്രഹമില്ലാത്തതുകൊണ്ട് 3 ടൺ കപ്പാസിറ്റിയ്ക്കുള്ള 2 ഷെഡ് പണിയുന്നതിനുള്ള മറ്റ് സ്ഥലങ്ങളാണ് നഗരസഭ അന്വേഷിച്ച് വരുന്നത്. അതിനുള്ള സ്ഥലം നഗരസഭാ ഉടമസ്വഥതയിലുള്ളത് പരിശോധിച്ചപ്പോൾ മൃഗാശുപത്രി കോമ്പൗണ്ടിൽ വെള്ളം കയറുന്നതിനാൽ അനുമതി കിട്ടിയില്ല. കോടതിയുടെ മുമ്പിലുള്ള സ്ഥലം പരിശോധിച്ചങ്കിലും എരിയാ കുറവാണ്.പിന്നെ പുറമ്പോക്ക് ഭൂമിയും സർക്കാർ അധീനതയിലുള്ള ഭൂമിയും ഈ കാര്യത്തിന് ഏറ്റെടുക്കാമെന്ന് നിയമം ഉള്ളതിനാൽ സിവിൽ സ്‌റ്റേഷന് സമീപം ഉള്ള ഓപ്പൺ സ്റ്റേജ് സ്ഥലം പരിശോധിച്ചെങ്കിലും അത് സമൂഹ മOo ട്രസ്റ്റ് വിദ്യഭ്യാസ ആവശ്യത്തിന് മാത്രം നൽകിയതിനാൽ മറിച്ചായാൽ അവർക്ക് തിരിച്ച് നൽകണം എന്ന വ്യവസ്ഥയുള്ളതായി പഴമക്കാർ പറഞ്ഞതിനാൽ അതിലും മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ല.

ഇതിലും ഏറ്റവും നല്ല കാര്യം UDF ലെ ഒരു വിഭാഗം ഈ സമരത്തിന് നേത്യത്വം നൽകുന്നതിനാൽ അവർക്ക് ആത്മാർത്ഥതയുണ്ടകിൽ UDF സർക്കാരിനെയോ, കോടതിയോ ബോധിപ്പിച്ച് കാനാട്ടു പാറയിൽ യാതൊരു പ്രവർത്തനവും പറ്റില്ലായെന്ന് ഒരു ഓർഡർ തരപ്പെടുത്തി നഗരസഭാ സെക്രട്ടറിക്ക് നൽകിയാൽ തീരാവുന്ന പ്രശ്നമല്ലേയുളളു ഇത്. അതിന് പകരം പാവപ്പെട്ട തദ്ദേശവാസികളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തി രാഷ്ടിയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ കളക്ടർ അധികാരം ഉപയോഗിച്ച് ഇത് ഏറ്റെടുത്താൽ അവർക്ക് ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ട് കൂടി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ മനസ്സിലാക്കണമെന്ന് നഗരവികസന മുന്നണി ഓർമിപ്പിക്കകയാണന്നും ബിജു പാലുപ്പടവൻ പറഞ്ഞു. ഇനി സെക്രട്ടറി സർക്കാരിൻ്റെ സമ്മർദ്ദം മൂലം അവിടെ ഷെഡ് നിർമ്മിച്ചാലും ഒരു കാരണവശാലും നഗരവികസന മുന്നണിയുടെ നിലവിലുള്ള തീരുമാനം മാറ്റില്ലയെന്നും അദ്ദേഹം പറഞ്ഞു
. ഇനി മറ്റൊരു സ്ഥലം കണ്ടെത്തി തരുകയാ, സർക്കാർ ഒഴിവാക്കി തരുകു യാ ചെയ്താൽ നിലവിലുള്ള ഷെഡ് പുനർനിർമ്മിച്ചാൽ പോലും തദ്ദേശവാസികൾക്കും നാട്ടുകാർക്കും അത് കായിക വിനോദത്തിന് ഒരു ഓപ്പൺ ജിം, ബാഡ്മിൻ്റൺ കോർട്ട്, സംസ്കാരിക നിലയം എന്നിവയാക്കി മാറ്റാൻ ചെയർപേഴ്‌സണുമായി ആലോചിച്ച് നടപടി സ്വീകരിക്കാനും നഗരവികസമുന്നണി തയ്യാറണന്നെന്നും ബിജു പാലുപ്പടവൻ പറഞ്ഞു. നിലവിൽ ഇതുവരെ ചെയർപേഴ്സണുമായി യാതൊരു അഭിപ്രായ വ്യത്യാസം ഇല്ലന്നും അദ്ദേഹം കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version