Kerala

കേബിളുകൾ കൂട്ടിയിണക്കിയൊരു ചിലന്തിവല ;മണർകാട് റോഡിലേക്ക് പ്രവേശിക്കുമ്പോൾ മനുഷ്യ ജീവന് പുല്ലുവില നൽകി കേബിളുകൾ അന്തകനാവുന്നു

Posted on

പാലാ :കേബിളുകൾ കൂട്ടിയിണക്കിയൊരു ചിലന്തിവല ;മണർകാട് റോഡിലേക്ക് പ്രവേശിക്കുമ്പോൾ മനുഷ്യ ജീവന് പുല്ലുവില നൽകി കേബിളുകൾ അന്തകനാവുന്ന കാഴ്ചയാണ് കാണുന്നത് .കുരിശുപള്ളി കവലയിൽ നിന്നും മണർകാട് റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് കേബിളുകൾ കുരുക്കിടുന്നത് .

പാലാ പൗരാവകാശ സമിതിയുടെ പ്രസിഡണ്ട് ജോയി ക്ളറിക്കലിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഉടനെ തന്നെ പോലീസിലും ,പാലാ നഗരസഭാ ചെയർപേഴ്‌സൺ മായാ രാഹുലിനെയും വിളിച്ചറിയിച്ചിട്ടുണ്ട് .

ടൗണിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട് .മുണ്ടുപാല ;സെമിനാരിപ്പടി ഭാഗത്തും ഇപ്പോഴും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട് .ചന്ത ഭാഗത്തെ അഡാർട്ട് ജങ്ഷനിലും മാലിന്യം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടുവരുന്നു .മുൻസിപ്പാലിറ്റി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

കുരിശുപള്ളി കവലയിലുള്ള കേബിൾ കുറുക്കു വൻ ഭീഷണിയാണ് .മനിഷ്യജീവൻ പൊലിഞ്ഞിട്ട് നടപടിയെടുക്കുന്നതിലും നല്ലതു ഒരു മനുഷ്യ ജീവൻ പോലും പൊളിയാതെ നോക്കുന്നതാണ് അഭികാമ്യം എന്ന് ജോയി കളരിക്കൽ അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version