Kerala
പിഎംശ്രീ പദ്ധതി: ദോഷകരമെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ല; LDF കൺവീനർ
കേരളത്തിന് ദോഷകരമെങ്കിൽ പിഎംശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.
അടുത്ത എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തർക്കങ്ങളില്ല. പിഎം ശ്രീ പദ്ധതിയിൽ സിപിഐ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇതിനെ എൽഡിഎഫിലെ ഭിന്നതയായി കണക്കാക്കേണ്ടതില്ല.
പ്രശ്നത്തിൽ ചർച്ച നടത്തി ന്യായമായ നിലപാട് എടുത്ത് പ്രശ്നം പരിഹരിക്കുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.