Kerala
അമ്മയ്ക്കൊപ്പം പോകാൻ കരഞ്ഞ കുഞ്ഞിന്റെ കൈപിടിച്ച് തിരിച്ചു; അങ്കനവാടി ടീച്ചർക്കെതിരെ പരാതി
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ അങ്കനവാടി അധ്യാപിക മൂന്ന് വയസുകാരിയെ ഉപദ്രവിച്ചതായി പരാതി.
കുട്ടിയുടെ കൈ പിടിച്ച് തിരിച്ചതായാണ് പരാതി. മൂന്നാംതോട് സുധി മെമ്മോറിയൽ അങ്കനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി ഉയർത്തിയത്.
മലബാർ ഉന്നതി നിവാസികളായ അനുകൃഷ്ണ, ഷിബിൻ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. അങ്കനവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം പോകാനായി കരഞ്ഞ കുഞ്ഞിനെ ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു. വലിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നു.