Kerala
ആര് മുഖ്യമന്ത്രിയായാലും പരാതിയില്ല; നിലവിലെ ചര്‍ച്ചകള്‍ അനാവശ്യം: പി ജെ കുര്യന്
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്.
ഹൈക്കമാന്‍ഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മറിച്ച് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അല്ല എന്നും പി ജെ കുര്യന് പറഞ്ഞു. ഹൈക്കമാന്‍ഡും എംഎല്‍എമാരും എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താന്‍ നില്ക്കും.
ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ല. സ്വാഗതം ചെയ്യും. തീരുമാനം എല്ലാവരും അംഗീകരിക്കും എന്നും പി ജെ കുര്യന് പറഞ്ഞു.