Kerala

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാൻ യുഡിഎഫ് ശ്രമിച്ചു; പിണറായി വിജയൻ

Posted on

2021 ൽ തുടർഭരണം ലഭിച്ചത് ജനങ്ങളുടെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ്. 2016-ന് മുമ്പുള്ള കാലവും ഓർക്കണം കേരളം സർവവും തകർന്ന നിലയിൽ ആയിരുന്നു അന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലമ്പുഴ നിയോജക മണ്ഡലത്തിൽ നടന്ന എൽഡിഎഫ് പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

2021-ലെ തുടർഭരണം കേരളത്തെ വലിയ രീതിയിൽ ഉയർച്ചയിലെത്തിച്ചു. ലോകത്ത് അപൂർവം രാഷ്ട്രങ്ങളിൽ മാത്രമേ അതിദാരിദ്രം ഇല്ലാതെയുള്ളൂ. നമ്മുടെ രാജ്യത്ത് ആയിരുന്നു ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ളത്. അത്തരമുള്ള രാജ്യത്തെ ഒരു സംസ്ഥാനമായ കേരളം അതിദാരിദ്ര്യം മുക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസും ബിജെപിയും ഒരേ സാമ്പത്തിക നയമാണ് സ്വീകരിക്കുന്നത്.

എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴാണ് കേരളം തകർച്ചയിൽ നിന്ന് കര കയറിയത്. ആഗോളവത്കരണ നയം എൽഡിഎഫ് ഒരിക്കലും അംഗീകരിക്കുന്നില്ല. എൽഡിഎഫ് ജനപക്ഷത്താണ് നിൽക്കുന്നത്, പാവപെട്ടവരെയാണ് സർക്കാർ ചേർത്തു നിർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version